കൊച്ചി: ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കുള്ള ഗഡുക്കള്‍ പലതും മുടങ്ങികിടക്കുകയാണ്. ഇതിനായി സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പട്ടിക ജാതി/വര്‍ഗ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്. പട്ടിക ജാതി/വര്‍ഗ മോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സി.എം. മോഹനന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.എസ്. ഷൈജു, എം.എന്‍. മധു, എസ് സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുശീല്‍ ചെറുവള്ളി, എ.കെ. അജി, സംസ്ഥാന നേതാക്കളായ ബേബി നബ്യേലി, വിജയന് നായത്തോട്, കെ.കെ. ശിവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: