മോണിക്കയുടെ കൊലയാളി കുറ്റം സമ്മതിച്ചു

Tuesday 11 October 2016 11:49 pm IST

പനാജി: പ്രശസ്ത സുഗന്ധ വ്യാപാരിയും ഗവേഷകയുമായ മോണിക്ക ഖുര്‍ദെയുടെ കൊലപാതകി കുറ്റം സമ്മതിച്ചു. ബെംഗളൂരുവില്‍ അറസ്റ്റിലായ രാജ്കുമാര്‍ സിങ്ങിനെ ചോദ്യം ചെയ്യുകയായിരുന്നു. മോണിക്കയുടെ നഗ്‌ന ചിത്രങ്ങളെടുത്ത് ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നും ബലപ്രയോഗത്തില്‍ മരിച്ചത് അറിഞ്ഞില്ലെന്നുമാണ് സിങ് വിശദീകരിക്കുന്നത്. ബലപ്രയോഗത്തിനിടയില്‍ മുഖത്ത് തലയണ അമര്‍ത്തിപ്പിടിച്ചു. ബോധ രഹിതയായ മോണിക്ക മരിച്ചത് അറിഞ്ഞില്ല. ബോധം തിരിച്ചു കിട്ടും എന്ന് കരുതി അടുക്കളയില്‍ പോയി കോഴിമുട്ട പുഴുങ്ങിത്തിന്നു, രാജ്കുമാര്‍ സിങ് പറഞ്ഞു. വീഡിയോ ഷൂട്ട് ചെയ്യും മുന്‍പ് മോണിക്കയെ പീഡിപ്പിച്ചെന്നും സിങ് സമ്മതിച്ചു. മോണിക്കയുടെ ഫള്ാറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. മോണിക്കയുടെ കുട മോഷ്ടിച്ചതിന് പിരിച്ചുവിട്ടിരുന്നു. മുന്‍ വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.