പോംപെയ്ക്ക് പുനര്‍ജനി

Wednesday 12 October 2016 3:43 am IST

ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് (എഡി 79) വെസൂവിയസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് നാമാവശേഷമയൊരു റോമന്‍ നഗരമുണ്ടായിരുന്നു, പോംപെയ്. ത്രി ഡി ടെക്‌നോളജിയിലൂടെ റോമിലെ ആ പുരാതന നഗരം പുനര്‍ജനിക്കുന്നു. സ്വീഡനിലെ ലുണ്ട് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ അഗ്നിപര്‍വ്വതം വിഴുങ്ങിയ പോംപെയിലെ ഒരു വീട് അതേപടി പുന:സൃഷ്ടിക്കുന്നത്. പുരാതന റോമന്‍ വാസ്തുശില്പവിദ്യയുടെയും ത്രിഡി സാങ്കേതികതയുടെയും സഹായത്തോടെയാണിത്. അക്കാലത്തെ റോമന്‍ ജീവിത ശൈലി അടുത്തറിയുകയാണിതിന്റെ ലക്ഷ്യം. ബാക്കിയിരിക്കുന്ന ഇത്തിരി അവശിഷ്ടങ്ങള്‍ കൂടി കാലഹരണപ്പെടും മുന്‍പ്, 1980 ല്‍, അതെല്ലാം ചരിത്രരേഖകകളാക്കാന്‍ പോംപേയുടെ മേല്‍നോട്ടക്കാരന്‍, അന്താരാഷ്ട്ര ഗവേഷക സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. കാലമേറെക്കഴിഞ്ഞ് 2000 ലാണ് റോമിലെ സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടത്. 2011 - 12 കാലയളവിലായിരുന്നു നഗരത്തെക്കുറിച്ച് സൂക്ഷപഠനം നടന്നത്. ചരിത്രാവശേഷമായ നഗരത്തിന്റെ പ്രഥമ ത്രി ഡി മാതൃകകള്‍ ഒടുവിലിപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.