കാണ്‍പൂര്‍: കാണ്‍പൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രതിഭാ ഗൗതത്തിന്റെ വധത്തില്‍ ഭര്‍ത്താവ് അഡ്വക്കേറ്റ് മനു അഭിഷേക് രാജ് കാണ്‍പൂര്‍ പോലീസ് പിടിയിലായി.
പ്രതിഭയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിഭയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മാതാപിതാക്കളുടെ പരാതി. ഗര്‍ഭഛിദ്രം നടത്താന്‍ ഇയാള്‍ പ്രതിഭയെ പ്രേരിപ്പിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി.
ഔദ്യോഗിക താമസ സ്ഥലമായ സര്‍ക്യൂട്ട് ഹൗസ് കോളനിയില്‍ ദുരൂഹ സാഹചര്യത്തിലാണ് പ്രതിഭയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു തുടക്കത്തില്‍ മനു പോലീസില്‍ പറഞ്ഞത്. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ മനുവിന് എതിരെ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: