ബസ് സ്റ്റാന്റ് നില നിര്‍ത്തണമെന്ന് വ്യാപാരികള്‍

Wednesday 12 October 2016 10:16 am IST

കുറ്റിയാടി: പുതിയ ബസ് സ്റ്റാന്റില്‍ ഈ മാസം 14-ാം തിയ്യതി മുതല്‍ ബസ്സുകള്‍ കയറ്റാന്‍ ഭരണ സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള സ്റ്റാന്റ്, നില നിര്‍ത്തണമെന്ന ആവശ്യവുമായി വ്യാപാരികള്‍. നിലവിലുള്ള സ്റ്റാന്റില്‍ യാത്രക്കാരെ ആശ്രയിച്ച് കച്ചവടം നടത്തി ജീവിക്കുന്ന 250 ല്‍പരം വ്യാപാരികളും അതില്‍ കൂടുതല്‍ തൊഴിലാളികളും ഉണ്ട്. പുതിയ സ്റ്റാന്റ് തുറന്നു കൊടുക്കുമ്പോള്‍ തന്നെ പഴയ സ്റ്റാന്റിലും ബസുകള്‍ കയറണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങും. കുറ്റിയാടിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും കുറ്റിയാടിയുടെ ഹൃദയ ഭാഗത്ത് എത്തിച്ചേരാന്‍ ബസുകള്‍ പഴയ സ്റ്റാന്റില്‍ കയറണമെന്ന ആവശ്യവും ശക്തമാക്കുന്നതിനായും കുറ്റിയാടിയുടെ വ്യാപാര മേഖല സംരക്ഷിക്കുന്നതിനുമായി വ്യാപാരികളുടെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റ് സംരക്ഷണ സമിതിക്ക് രൂപം നല്‍കി. പഞ്ചായത്ത് ഭരണ സമിതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ഒ. വി. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കിളയില്‍ ജമാല്‍, കെ. യൂനുസ്, പ്രമോദ്കുമാര്‍ പി, കെ.പി. റഷീദ്, ഒ.സി. നൗഷാദ്, സി. എച്ച്. ഷരീഫ്, വി. ജി. ഗഫൂര്‍, എം. പി. ഗഫൂര്‍, സമീര്‍ പൂവത്തിങ്കല്‍, സാജി സഫ, ടി. നവാസ്, പി. പി. ആലിക്കുട്ടി, എം.പി. ഇഖ്ബാല്‍, വി. കെ. ഇബ്രാഹിം, നാണു വി. എ. എസ് അബ്ബാസ്, രാജന്‍ വില്യാപ്പള്ളി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.