കോഴിക്കോട്: വിജയദശമി ദിനമായ ഇന്നലെ ആയിരകണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്നു. ക്ഷേത്രങ്ങള്‍, ആദ്ധ്യാത്മികകേന്ദ്രങ്ങള് എന്നിവിടങ്ങളിലെല്ലാം വന്‍തിരക്കാണ് ഇന്നലെ വിദ്യാരംഭം കുറിക്കുന്നതിനായി അനുഭവപ്പെട്ടത്. വിദ്യാരംഭത്തിനും വാഹനപൂജയ്ക്കുമായി പ്രത്യേകം സൗകര്യങ്ങളും ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ പ്രധാന ദേവീക്ഷേത്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ ഭക്തരുടെ നീണ്ടനിരയാണ് കാണാനായത്.
കലാസാമൂഹികസാംസ്കാരിക, ആദ്ധ്യാത്മിക രംഗങ്ങളിലെ പ്രമുഖരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ക്ഷേത്രം തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍ എന്നിവരും വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: