പ്രധാനമന്ത്രി അവധിയെടുക്കാറില്ല

Wednesday 12 October 2016 11:13 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തി ഇതുവരെയായി നരേന്ദ്ര മോദി അവധിയെടുത്തിട്ടില്ലെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മുഴുവന്‍ സമയവും ജോലിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ അവധി സംബന്ധിച്ച വിവരങ്ങളും നടപടിക്രമങ്ങളും അറിയുന്നതിന് ഒരു അപേക്ഷകന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ്, അടല്‍ ബിഹാരി വാജ്‌പേയി, എച്ച്.ഡി ദേവ ഗൗഡ, ഐ.കെ ഗുജറാള്‍, പി.വി നരസിംഹ റാവു, ചന്ദ്രശേഖര്‍, വിപി സിങ്, രാജീവ് ഗാന്ധി എന്നിവര്‍ അവധിയെടുത്തിട്ടുണ്ടെങ്കില്‍ അതിനെ പറ്റിയുള്ള വിവരങ്ങളും അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാരുടെ അവധി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് അത് ഓഫീസിന്റെ ഭാഗാമായുള്ള ഫയലുകളല്ലെന്നും കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.