രമിത്തിന്റെ കൊലപാതകം: നാടെങ്ങും പ്രതിഷേധ പ്രകടനം

Wednesday 12 October 2016 8:22 pm IST

കണ്ണൂര്‍: രമിത്തിന്റെ കൊലപാകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കണ്ണൂര്‍, തലശ്ശേരി, പാനൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, നായാട്ടുപാറ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കണ്ണൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ കെ.കെ.വിനോദ് കുമാര്‍, അഡ്വ.അംബികാസുതന്‍, കെ.രതീശന്‍, അഡ്വ.ശ്രീകാന്ത് വര്‍മ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കീഴൂരില്‍ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി നഗരം ചുറ്റി മാരാര്‍ജി മന്ദിരത്തിനു മുന്നില്‍ സമാപിച്ചു. പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍, നേതാക്കളായ സത്യന്‍ കൊമ്മേരി, മനോഹരന്‍ വയോറ, എം.ആര്‍.സുരേഷ്, രാംദാസ് എടക്കാനം, സജിത്ത് കീഴൂര്‍, ഇ.കെ.കരുണാകരന്‍, പി.രഘു, എം.സുരേഷ് ബാബു, പി.പി.ഷാജി, കെ.ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നായാട്ടുപാറയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എ.കൃഷ്ണന്‍, പി.ചെന്താമരാക്ഷന്‍, പി.വി.ദേവദാസ്, എ.കെ.ജിതേഷ്, എ.മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.