റോഡിന്റെ ശോച്യാവസ്ഥ ബിജെപി പ്രതിഷേധിച്ചു

Wednesday 12 October 2016 4:52 pm IST

പൂച്ചാക്കല്‍: ത്യച്ചാറ്റുകുളം - കുടപുറം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എതിരെയും, കുട പുറം വഴി ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനരാരംഭിയ്ക്കുക, അരുക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയമായ അവസ്ഥയ്ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി അരുകുറ്റി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ത്യച്ചാറ്റുകുളത്ത് നിന്നാരംഭിച്ച പ്രകടനം കുടപുറത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദ്, സെക്രട്ടറി പി. രാജഗോപാല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നിധീഷ്, സെക്രട്ടറി നിധിഷ്, യുവമോര്‍ച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിര്‍മ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.