വാഹനാപകടം:വിദേശിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

Wednesday 12 October 2016 7:07 pm IST

ചാലക്കുടി:ആനമല അന്തര്‍ സംസ്ഥാന പാതയില്‍ കൂടപ്പുഴയില്‍ ഉണ്ടായ വാഹന അപകടത്തില്‍ വിദേശിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കാറില്‍ സഞ്ചരിച്ചിരുന്ന ഒമാന്‍ സ്വദേശി റഷീദ് അലി(60),അന്വലപ്പുഴ പുത്തന്‍പുരക്കല്‍ കുഞ്ഞുമോന്റെ മകന്‍ ധനീഷ്(25),സ്‌ക്കൂട്ടര്‍ .യാത്രക്കാരനായ കുറ്റിച്ചിറ ചെറുപറമ്പില്‍ ലാല്‍കൃഷ്ണ(17)എന്നിവര്‍ക്കാണ് പരിക്കേറ്റത്ത്.നിയന്ത്രണം വിട്ട് മിറഞ്ഞ കാറില്‍ പുറകില്‍ വന്ന സ്‌ക്കൂട്ടിറിടിച്ച് മിറയുകയായിരുന്നു.ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.