അഹമ്മദാബാദ്: കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ബംഗ്ലാദേശിനെ 57-20ന് തകര്‍ത്തു ഇന്ത്യ. അജയ് താക്കൂറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് മിന്നും ജയമൊരുക്കിയത്.
10 പോയിന്റ് നേടി താക്കൂര്‍. പ്രദീപ് നര്‍വാളിന് എട്ടു പോയിന്റ്. ഗ്രൂപ്പ് എയില്‍ ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ, തുടര്‍ന്ന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഇനി ഇംഗ്ലണ്ടും അര്‍ജന്റീനയുമായി അടുത്ത മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: