ഇരിട്ടി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും ആറളം വില്ലേജിനെ ഒഴിവാക്കി ഈ മേഖലയിലെ കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ആറളം മണ്ഡലം കമ്മറ്റി ഗവര്‍മ്മെണ്ടിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് കാണിച്ചു കഴിഞ്ഞ ദിവസം ഗവര്‍മ്മെണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ആറളം വില്ലേജും ഉള്‍പ്പെട്ടിരുന്നു. യോഗം ജില്ലാ പ്രസിഡണ്ട് വത്സന് അത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മാത്തുക്കുട്ടി പന്തപ്ലാക്കല്‍ ആധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് തോമസ്, തോമസ് തയ്യില്‍, പി.ജെ. പോള്‍, അബ്രഹാം പാറയില്‍, ദേവസ്യ കല്ലമ്മാരി, ജോസഫ് കുറ്റാരപ്പള്ളി എന്നിവര്‍ സംസാരിച്ചു. ടോമി ആക്കല്‍ സ്വാഗതവും സോളി ജോയി നെല്ലിയാനി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: