കണ്ണൂര്‍: ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ മഹാത്മ എംപവര്‍മെന്റ് ട്രെയ്നിംഗ് ഫോര്‍ സ്റ്റുഡന്റ് (മെറ്റ്സ്) പരിശീലന കളരിയില്‍ പങ്കെടുക്കുന്ന ജില്ലയിലെ 20 ഹൈസ്കൂളുകളില്നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നഗരത്തില്‍ സമാധാന ദൗത്യറാലി സംഘടിപ്പിച്ചു. മെറ്റ്സ് കോഡിനേറ്റര്‍ ആര്.പ്രഭാകരന് ഫ്ളാഗ് ഓഫ് ചെയ്തു. കേളപ്പജി സ്മൃതി മണ്ഡപം, എ.കെ.ജി.സ്മാരകം, ഗാന്ധി മണ്ഡപം, സ്വാതന്ത്ര്യ സ്മൃതി സ്തൂപങ്ങള്‍, ജവഹര്‍ലാല്‍ സ്മാരകം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. മഹാത്മാ മന്ദിരത്തില്‍ നടന്ന സമാധാന സംഗമത്തില്‍ സി.പി.നാരായണന് നമ്പ്യാര്‍, ടി.വി.സുരേന്ദ്രന്, ആര്.പ്രഭാകകരന്‍, പവിത്രന് കൊതേരി, എ.പി.കെ.വിനോദ്, പി.വിജയകുമാര്‍, ദിനേശന് പൂക്കുറ്റി, രോഹിത് രത്നാകരന്, അഭിരാം നമ്പ്യാര്‍, അനാമിക, ഹരിത, സാന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: