ചൈനയില്‍ മുന്‍ സൈനികരുടെ പ്രതിഷേധം

Wednesday 12 October 2016 9:36 pm IST

ബീജിങ്: സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ചൈനയില്‍ സൈനികരുടെ എണ്ണം വന്‍തോതില്‍ കുറയ്ക്കുവാനുള്ള നീക്കത്തിനെതിരെ മുന്‍സൈനികരുടെ നേതൃത്വത്തല്‍ പ്രതിരോധമന്ത്രാലയത്തിന് മുമ്പില്‍ പ്രതിഷേധം. ലോകത്ത് സൈനികരുടെ എണ്ണത്തില്‍ ഏറ്റവും വലുതാണ് ചൈനീസ് സേന. ആയിരത്തിലേറെ വരുന്ന പ്രക്ഷോഭകര്‍ മണിക്കൂറുകളോളം പ്രതിരോധമന്ത്രാലയത്തിന് മുമ്പില്‍ പ്രതിഷേധസ്വരമുയര്‍ത്തി. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു. പ്രക്ഷോഭകാരികളുടെ ലക്ഷ്യം വ്യക്തമായിരുന്നില്ല. സൈനികരുടെ പ്രശ്‌നങ്ങള്‍ പതിവ്‌പോലെ ചര്‍ച്ച ചെയ്ത് അടിച്ചമര്‍ത്തുകയാണ് ചൈനീസ് അധികൃതര്‍ ചെയ്യുന്നത്. സൈനികരുടെ പെന്‍ഷന്‍ സംന്ധിച്ചും ചര്‍ച്ച വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധി വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്ത് വിരമിച്ച ഇവര്‍ക്ക് പെന്‍ഷനുമില്ല വേറെ ജോലിയുമില്ല. തൊഴില്‍ രഹിതരായ ഇവര്‍ ജീവിക്കാനായി ഏറെ ബുദ്ധിമുട്ടുകയാണ്. മൂന്ന് ലക്ഷം സൈനികരെ കുറയ്ക്കുമെന്ന് പ്രസിഡന്റ് സീ ജിന്‍ പിങ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.