ബിഎംഎസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ആക്രമിച്ചു

Thursday 13 October 2016 11:10 am IST

തിരുവല്ല: പാര്‍ട്ടിഫണ്ട് പിരിവ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന ്ബിഎംഎസ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകള്‍ വീടുകയറി അക്രമിച്ചു. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലെത്തിയ 15 അംഗസംഘമാണ് പെരിങ്ങര എരിച്ചിപ്പുറത്ത് കൊന്നേക്കാട്ട് വീട്ടില്‍ രജീഷിനെ അക്രമിച്ചത് .ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.രാത്രി 11ന് വീട്ടില്‍ കയറി രജീഷിനെയും കുടുബത്തെയും അക്രമിച്ച സംഘം മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. അക്രമത്തില്‍ രജീഷിന്റെ സഹോദരന്‍ രതീഷ്,അമ്മ എന്നിവര്‍ക്കും പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി 11 മണിയോടെ.15 പേരടങ്ങുന്നു ഗുണ്ടാസംഘം രജീഷിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നു .സംഭവത്തില്‍ പോലീസ് കേസെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.