അബുദാബി ക്ഷേത്രം അടുത്തവര്‍ഷം

Wednesday 12 October 2016 9:53 pm IST

അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഒരു വര്‍ഷത്തിനുള്ളില്‍. 20,000 ചതുരശ്ര മീറ്ററില്‍ അല്‍ വത്ബായിലാണ് ക്ഷേത്രം ഉയരുക. ഭൂമി ഏറ്റെടുത്തെന്നും ഒരു വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കുമെന്നും വ്യവസായിയും ക്ഷേത്ര നിര്‍മ്മാണ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തലവനുമായ ബി. ആര്‍. ഷെട്ടി പറഞ്ഞു. അബുദാബി നഗരത്തില്‍ നിന്ന് അര മണിക്കൂര്‍ യാത്രാദൂരമുള്ള, അബുദാബി-അല്‍ എയ്ന്‍ റോഡില്‍ ഹൈവേയുടെ വശത്താണ് ക്ഷേത്രത്തിന് സ്ഥലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.