തിരുവനന്തപുരം: ജയപ്രകാശ് നാരായണന്റെ 114-ാമത് ജന്മദിനാഘോഷം ജയപ്രകാശ് നാരായണന് സെന്റര്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കടയ്ക്കാവൂരില്‍ നടന്നു. ജയപ്രകാശ് നാരായണന് ജംഗ്ഷനിലെ ജെ.പി. പ്രതിമയില്‍ ഹാരാര്‍പ്പണവും അനുസ്മരണസമ്മേളനവും നടന്നു. ജയപ്രകാശ് നാരായണന് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് വക്കം പി. മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം അഡ്വ.എസ്. സുകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ.കടയ്ക്കാവൂര്‍ മണികണ്ഠദാസ്, കടയ്ക്കാവൂര്‍ ചന്ദ്രബാബു, മണികണ്ഠന്, കൊച്ചുപാലം സന്തോഷ്, കവി സന്തോഷ് പുന്നയ്ക്കല്‍, വക്കം ജി. അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: