തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും പുതുക്കി നല്കുമ്പോഴും അഗ്നിബാധ തടയുന്നതായുള്ള ഫയര്‍ എക്സ്റ്റിന്ഗ്വിഷന് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്കാന് ധനകാര്യവകുപ്പ് ഡയറക്ടര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ സമന്‍സ്.
ഒക്ടോബര്‍ 19ന് നടക്കുന്ന സിറ്റിംഗില്‍ നേരില്‍ ഹാജരാകാനാണ് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് സമന്‍സ് അയച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം പതിവായ പശ്ചാത്തലത്തില്‍ കോഴിക്കോട് സ്വദേശി കെ.ടി. അബ്ദുള്‍ മനാഫ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് ഗതാഗതം, ആഭ്യന്തരം, അഗ്നിശമന വിഭാഗങ്ങളില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവ ലഭ്യമായെങ്കിലും നഗരകാര്യ ഡയറക്ടറില്‍നിന്നും വിശദീകരണം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: