വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തന്റെ പാര്‍ട്ടിയ്ക്ക് കൂറില്ലെന്നും വിജയിക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ട്രംപിന്റെ ആരോപണം. സ്പീക്കര്‍ പോള്‍ റയാന് വളരെ ദുര്‍ബലനാണെന്നും ട്രംപ് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ആരോപിക്കുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പല മുതിര്‍ന്ന നേതാക്കളും ട്രംപിനുളള പിന്തുണ പിന്‍വലിച്ചിരുന്നു. താന്‍ ട്രംപിനുളള പിന്തുണ പിന്‍വലിക്കുന്നതായും വോട്ട് നല്‍കില്ലെന്നും പോള്‍ റയാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രചാരണത്തിനിറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസടക്കമുളള മറ്റ് പല നേതാക്കളും പിന്തുണ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: