ആലപ്പുഴ: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു.
ചേര്‍ത്തല ഗേള്‍സ് ഹൈസ്കൂളിനു സമീപം, അമ്പലപ്പുഴ വണ്ടാനം കാവിനു സമീപം എന്നിവിടങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ പിണറായിവിജയനെ കരിങ്കൊടി കാണിച്ചത്. കണ്ണൂരില്‍ സിപിഎം കൊലപാതക പരമ്പര തുടര്‍ന്നിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രിയും സര്‍ക്കാരും ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ചേര്‍ത്തലയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സാജന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും വണ്ടാനത്ത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രദീപ്, മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ അമ്പലപ്പുഴ, ജില്ലാ കമ്മറ്റിയംഗം ശ്യാംജി, ഡി. രാജേഷ്, മധു പഴുപ്പാറ, സുജിത്ത്, സുമേഷ്, പി. സന്തോഷ് എന്നിവരുമാണ് കരിങ്കൊടി കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: