തിരുവനന്തപുരം: പിണറായിയില്‍ രമിത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ.്രാജീവ് ആരോപിച്ചു.
സത്യപ്രതിജ്ഞ മുതല്‍ പിണറായി പഞ്ചായത്തില്‍ നടക്കുന്ന അക്രമവും കൊലപാതകവും അമര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
സംസ്ഥാനത്ത്സമാധാനം ഉണ്ടാക്കേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നത് മറക്കുന്നു. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ കൂലികള്‍ നാട്ടില്‍ കൊലക്ക് നേതൃത്വം നല്‍കുന്നത് തുടര്‍ന്നാല്‍ സ്വയം സംരക്ഷണം നോക്കേണ്ടിവരുമെന്നും ആര്.എസ്.രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: