കൊച്ചി: തീവ്രവാദത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്ന പീസ് ഫൗണ്ടേഷന്റെ സ്കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പീസ് സ്കൂളിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണം. സാമ്പത്തിക സ്രോതസ് അന്വോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോളഭീകരസംഘടനയായ ഐഎസിന്റെ റിക്രൂട്ടിംഗ് സെന്ററുകളാണ് പീസ് സ്കൂളുകള്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്ന , ദേശവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്ന സിലബസാണ് ഇവിടെ പഠിപ്പിക്കുന്നത്.
ഇടത്- വലത് മുന്നണികളുടെ സഹായത്തോടെയാണ് ഇത്രയുംനാള്‍ ഈ സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പീസ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സമഗ്ര അന്വോഷണം വേണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: