പത്തനാപുരം: തന്റെ പുതിയ പാര്‍ട്ടിയായ ജനപക്ഷരാഷ്ട്രീയത്തിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും ഡിസംബര്‍ ആദ്യം ഉണ്ടാകുമെന്ന് എംഎല്‍എ പി.സി.ജോര്‍ജ്ജ് പറഞ്ഞു. കോട്ടയത്തോ തിരുവനന്തപുരത്തോ ആകും പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുകയെന്നും ജോര്‍ജ്ജ് പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാംസ്കാരിക സംഘടനയായിട്ടാകും രജിസ്ട്രേഷന് ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കും. തുടര്‍ന്ന് ജില്ലാ കണ്‍വീനര്‍മാരെയും നിയോജകമണ്ഡലം കണ്‍വീനര്‍മാരെയും പ്രഖ്യാപിക്കും. ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ളതാണ് കേരളത്തിലെ ജനങ്ങളുടെ ഗതികേടിന് കാരണം.
ഇതെല്ലാം അവസാനിപ്പിക്കാനാണ് പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കുന്നതെന്നും ജോര്‍ജ്ജ് കൂട്ടിചേര്‍ത്തു. ഇ.പി.ജയരാജന് കാണിച്ചത് തെറ്റ് തന്നെയാണ്. സത്യപ്രതിജ്ഞ ലംഘനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: