തിരുനല്‍വേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പട്ടാപ്പകൽ ബസിനുള്ളിൽ യാത്ര ചെയ്തിരുന്ന യുവാവിനെ അഞ്ജാത സംഘം വെടിവച്ച് കൊലപ്പെടുത്തി. തൂത്തുക്കുടിജില്ലയില് കോവില്‍പ്പട്ടി വള്ളുവര്‍ നഗറില്‍ കറുപ്പസ്വാമി(24) ആണ് അഞ്ജാതരുടെ വെയിയേറ്റ് കൊല്ലപ്പെട്ടത്.
നാഗര്‍ കോവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് ബസിലാണ് സംഭവം. ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന മൂന്ന് പേര് കറുപ്പ് സ്വാമിയുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് മൂവര്‍ സഘം കറുപ്പ് സ്വാമിക്കെതിരെ വെടിയുതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: