ന്യൂദൽഹി: അതിർത്തി കടന്നുള്ള വിവാഹത്തിന് വിസാ വാഗ്ദാനം ചെയ്ത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജോധ്പുർ സ്വദേശിയായ നരേഷിനെ വിവാഹം ചെയ്യാൻ പോകുന്ന കറാച്ചി സ്വദേശിനിയായ പ്രിയ മച്ചാനും കുടുംബത്തിനുമാണ് സുഷമ വിസാ സഹായം നൽകിയത്. നവംബർ ഏഴിനാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ വിസക്കായി ഇവർ അടുത്ത കാലത്താണ് അപേക്ഷ നൽകിയത്. എന്നാൽ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഇവർക്ക് വിസ അനുവദിക്കുന്നതിൽ താമസം നേരിടുകയായിരുന്നു.
തുടർന്ന് പ്രിയ ട്വിറ്ററിലൂടെ തങ്ങളെ സഹായിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ഇവരുടെ പ്രശ്നം നേരിട്ടറിഞ്ഞ മന്ത്രി ഇവർക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇതിനു പിന്നാലെ കുടുംബത്തിലെ 11 പേര്‍ക്കും ഇസ്ലാമാബാദിലെ ഭാരത ഹൈക്കമ്മീഷണര്‍ വിസ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.
आप चिंता न करें. हम वीज़ा दिलवा देंगे. Pl do not worry. We will issue the Visa. pic.twitter.com/yubcZXcQKG https://t.co/8jUPo6VUvi
— Sushma Swaraj (@SushmaSwaraj) October 7, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: