കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. സിറ്റി പൂവളപ്പ് സ്വദേശി ഫാറൂഖ് (45) ആണ് മരിച്ചത്. കഴുത്തിനും വയറിനും വെട്ടേറ്റ ഇയാളെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
സിറ്റി ബർമ ഹോട്ടൽ പരിസരത്ത് ഇന്ന് രാവിലെ 11നാണ് സംഭവം നടന്നത്. മുസ്ലീം ലീഗ് പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു. കുറെ നാളുകളായി ഇവിടെ ലീഗ്-എസ്ഡിപിഐ സംഘർഷം നിലനിൽക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് വെത്തിലപ്പള്ളി റൗഫ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: