ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രമുഖ യൂറോളജിസ്റ്റ് ഡോ. മോഹന്‍ പി. സാമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷം 1.30 മുതലാണ് ഇദ്ദേഹത്തിന്റെ സേവനം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ നെഫ്രോളജിസ്റ്റ് ഡോ. ബിപിന്‍ ജോണിയുടെയും തിങ്കള്‍ മുതല്‍ വെള്ളി വരെ ഓര്‍ത്തോപീഡിക് സര്ജന് തോമസ് കോശിയുടെ സേവനം രാവിലെ ഒമ്പതു മുതല്‍ ഒന്നുവരേയും ലഭിക്കും. പീഡിയാട്രിഷ്യന്‍ ഡോ. രാജേന്ദ്രന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ ഒന്നു വരെയും പരിശോധന നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: