ആലപ്പുഴ: ഈ മാസം 14ന് നടത്താനിരുന്ന പുഞ്ച മുന്നൊരുക്ക അവലോകന യോഗം ഒക്ടോബര്‍ 20ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റി വച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ ആധ്യക്ഷ്യത്തിലായിരിക്കും യോഗം.
ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിലെയും, ആത്മ, കെസിപിഎം, യൂണിവേഴ്സിറ്റി, ജലസേചനം, പുഞ്ച സ്പെഷല്‍ ഓഫീസ്, പിഐപി, കെഐപി ഉദ്യേഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: