മുഹമ്മ: സൈക്കിളില്‍ പത്ര വിതരണം നടത്തുന്നതിനിടെ തെരുവ് നായയുടെ കടിയേറ്റു.മണ്ണഞ്ചേരി വോള്‍ഗാ ജംഗ്ഷനില്‍ രേഖാ സദനത്തില്‍ രവീന്ദ്രനാ(60) ണ് കടിയേറ്റത്.
കാലിന് കടിയേറ്റ ഇയാളെ മണ്ണഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച്ച രാവിലെ അയ്യങ്കാളി ജങ്ഷന് സമീപമുള്ള ഇടവഴിയിലൂടെ പോകുമ്പോഴായിരുന്നു നായയുടെ ആക്രമണം.പുറകെ ഓടിയെത്തിയ നായക്കൂട്ടത്തില്‍ നിന്നും ഒരു നായ രവീന്ദ്രനെ കടിക്കുകയായിരുന്നു.
ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തെരുവുനായയില്‍ നിന്നും രവീന്ദ്രനെ രക്ഷിച്ചത്.വലിയ കലവൂരിലെ ഹോട്ടല്‍ ജീവനക്കാരന് കൂടിയായ രവീന്ദ്രന് പത്ര വിതരണത്തിന് ശേഷമാണ് ജോലിക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: