സൈനികര്‍ക്ക് മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനം; ഒരു മാസത്തെ ശമ്പളം ബോണസ്

Thursday 13 October 2016 8:25 pm IST

ന്യൂദല്‍ഹി: ദീപാവലിയോനുബന്ധിച്ച് സൈനികര്‍ക്ക് മോദി സര്‍ക്കാരിന്റെ സമ്മാനം. ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ചു കൊണ്ടാണ് സൈന്യത്തിന് മോദി സര്‍ക്കാര്‍ ദീപാവലി സമ്മാനം പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഒക്ടോബര്‍ മാസം 30ന് മുമ്പ് ബോണസോടെയുള്ള ശമ്പളം സൈനികര്‍ക്ക് ലഭിക്കും. പുതിയ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയതിനെത്തുടര്‍ന്നുള്ള കുടിശികയുടെ ആദ്യ ഗഡുവായ പത്തു ശതമാനമാകും നല്‍കുക. ശുപാര്‍ശയിലെ അപാകത പരിഹരിക്കാന്‍ സൈനിക മേധാവികളും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച നടത്താനിരിക്കെ കേന്ദ്ര പ്രഖ്യാപനം. കുടിശികയുടെ ആദ്യ ഗഡു നല്‍കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.