പ്രതിഷേധമിരമ്പി; ഹര്‍ത്താല്‍ പൂര്‍ണ്ണം

Thursday 13 October 2016 8:17 pm IST

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താര്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസിയും ജലഗതാഗത വകുപ്പും സര്‍വ്വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും നാമമാത്രമായാണ് റോഡിലിറങ്ങിയത്. പൊതുവെ സമാധാനപരമായ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. കലവൂര്‍ മേഖലയില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വളവനാടുനിന്നാണ് പ്രകടനം ആരംഭിച്ചത്. ആര്‍എസ്എസ് കലവൂര്‍ താലൂക്ക് കാര്യവാഹ് പി. പ്രജിത്ത്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സജി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഉമേഷ് സേനാനി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി റജികുമാര്‍, മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ സെക്രട്ടറി സാലി വേലായുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടനാട് നടന്ന പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഷിജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, ടി.കെ. അരവിന്ദാക്ഷന്‍, എം.ആര്‍. സജീവ്, അഡ്വ. സുധീപ് എന്നിവര്‍ നേതൃത്വം നല്‍കി. അമ്പലപ്പുഴയില്‍ പടിഞ്ഞാറെ നടയില്‍ നിന്നും ആരംഭിച്ച പ്രകടനം നീര്‍ക്കുന്നത്ത് സമാപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി അനില്‍ അമ്പലപ്പുഴ, വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം, വി. ബാബുരാജ്, മണ്ഡലം കമ്മറ്റിയംഗം ആര്‍. പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍, സഹകാര്യവാഹ് സുമേഷ്, ബൗദ്ധിക് പ്രമുഖ് രതീഷ് മാരേഴം, ബിഎംഎസ് താലൂക്ക് പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാണാവള്ളി മേഖലയില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. തെക്കേക്കരയില്‍ നടന്ന പ്രതിഷേധ സംഗമം ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.ആര്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പാണാവള്ളി താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ്, താലൂക്ക് സഹകാര്യവാഹക് വി.വിനോദ്, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.എസ്. പ്രദീപ്, ബിജെപി അരൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഉമേഷ്മാരാര്‍, വി. വിജേഷ്, കെ.ജി. മുരളി തുടങ്ങിയവര്‍ സംസാരിച്ചു. ചേര്‍ത്തലയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ് കാര്യാലയത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ടി.എന്‍. ജയശങ്കര്‍, ഡി. ജ്യോതിഷ്, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നുറിലധികം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കാളികളായി. പാണാവള്ളിയില്‍ നടന്ന പ്രതിഷേധ സമ്മേളനം ബിജെപി അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദ്, സെക്രട്ടറി സി. മിഥുന്‍ലാല്‍, കെ.എ. ദേവദാസ്, പി.ടി. അശോകന്‍, സാജു, ഷൈജു, ജയന്‍ എന്നിവര്‍ സംസാരിച്ചു. ഓടമ്പള്ളിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷനില്‍ സമാപിച്ചു. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, പെരുമ്പളം, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും സ്വകാര്യ സ്ഥാപനങ്ങളും കടകമ്പോളങ്ങളും ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. പ്രകടനത്തിന് ശേഷം തുറവൂര്‍ ജങ്ഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു ഉപരോധിച്ചു. ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. അരൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. ദിലീപ്കുമാര്‍, എന്‍.വി. പ്രകാശന്‍, വി.ആര്‍. ബൈജു, അജി വളമംഗലം, കെ.കെ. സജീവന്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.