ആയുധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകണം: വിചാരകേന്ദ്രം

Thursday 13 October 2016 8:17 pm IST

ആലപ്പുഴ: ആശയം നഷ്ടപ്പെട്ട സിപിഎം അണികളാണ് കേരളത്തില്‍ ഇന്ന് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഇവര്‍ ആയുധം ഉപേക്ഷിച്ച് ആശയ സംവാദത്തിന് തയ്യാറാകണമെന്നും ഭാരതീയവിചാരകേന്ദ്രം ആലപ്പുഴ ജില്ലാ സമിതി ആവശ്യപ്പെട്ടു. ഇഎംഎസ്സും പി. ഗോവിന്ദപിള്ളയും തുടങ്ങി വെച്ച ആശയ സംവാദം ഇന്ന് സിപിഎം നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ പരിണിതഫലമാണ് കേരളത്തില്‍ മാത്രം ഉണ്ടാകുന്ന ഈ അക്രമ രാഷ്ട്രീയം. കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സിപിഎമ്മിലെ ആശയം നഷ്ടപ്പെട്ടിട്ടില്ലാത്ത നേതാക്കള്‍ മുന്നിട്ടിറങ്ങി ഇതിന് ശാശ്വതപരിഹാരം കാണേണ്ടതാണ്. ഒരു വശത്ത് പാലിയേറ്റീവ്‌കെയര്‍ പ്രവര്‍ത്തനങ്ങളും അതേ നാവും കരങ്ങളും കൊണ്ട് ആയുധ രാഷ്ട്രീയവും നടത്തുന്ന ഈ ഇരട്ടത്താപ്പ് നയം കേരളജനത തിരിച്ചറിയണമെന്നും ഇതിന് എതിരായ പൊതുവികാരം രൂപപ്പെടുത്തണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഹരികുമാര്‍ ഇളയിടത്ത് ഉത്ഘാടനം ചെയ്തു. പി. വേണുഗോപാല്‍, ജെ. മഹാദേവന്‍, പി.എസ്. സുരേഷ്, പി.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.