ആലപ്പുഴ: അധികാരത്തിലിരുന്ന് തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തി സംഘ പ്രസ്ഥാനങ്ങളെ തകര്‍ക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. സിപിഎം വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് കണ്ണൂരില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎം സമീപനമാണ് രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണം. ഒപ്പംനില്‍ക്കുന്ന സിപിഐ പ്രവര്‍ത്തകരേയും സിപിഎം ആക്രമിക്കുന്നത് സിപിഎംന്റെ ആക്രമണ ശൈലിക്ക് തെളിവാണെന്ന് ഹര്‍ത്താലിനോടനുബന്ധിച്ചു ആലപ്പുഴ നഗരത്തില്‍ നടന്ന പ്രതിക്ഷേധ യോഗം ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. അധികാരത്തിലേറി ബന്ധുനിയമനം നടത്തുന്ന പിണറായി സര്‍ക്കാരിന്റെ അഴിമതിക്ക് മറയിടാനാണ് വ്യാപകമായി അക്രമം നടത്തുന്നത്.
പ്രകടനത്തില്‍ ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാപ്രമുഖ് എം. ശ്രീകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, ആര്‍എസ്എസ് താലൂക് സംഘചാലക് സഹദേവന് എന്നിവര്‍ സംസാരിച്ചു.
താലൂക് കാര്യവാഹ് കെ. പ്രദീപ്, ബിഎംഎസ് നേതാക്കളായ അനിയന് സ്വാമിചിറ, ഷാജി, ബിജെപി മണ്ഡലം ഭാരവാഹികളായ രഞ്ചന്‍ പൊന്നാട്, ആര്.കണ്ണന്, ജി. മോഹനന്, വി.സി. സാബു, റ്റി. മോഹനന്, ആര്‍എസ്എസ് താലൂക്ക് കാര്യകര്‍ത്താക്കളായ രാജീവ്, ഉത്തമന്, കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: