തടിമില്ലിന് സമീപം വന്‍ തീപ്പിടുത്തം

Thursday 13 October 2016 9:41 pm IST

തൊടുപുഴ: തടിമില്ലിന് സമീപം വന്‍ തീപ്പിടുത്തം. മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ടിംബേഴ്‌സിന് സമീപമാണ് തീപിടുത്തമുണ്ടായത്. സമീപത്ത് പ്രവര്‍ത്തനരഹിതമായി കിടന്ന തീപ്പെട്ടി കമ്പനിയിലെ വേസ്റ്റിനാണ് തീപിടിച്ചത്. പടര്‍ന്നുപിടിച്ച തീ തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റ് രണ്ടു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപപ്രദേശത്ത് വേറെ തടിമില്ലും വീടുകളും ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ഇടപെടലാണ് കൂടുതല്‍ നാശം ഒഴിവാക്കിയത്.അന്തീനാട്ട് പരീത് റാവുത്തറുടേതാണ് തീപ്പെട്ടി കമ്പനി. ആറുമാസമായി പ്രവര്‍ത്തിച്ചിരുന്നില്ല. വേസ്റ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. സ്‌റ്റേഷന്‍ ഓഫീസര്‍ ടി പി കരുണാകരപിള്ള, ലീഡിങ് ഫയര്‍മാന്‍ ബിജു പി തോമസ്,ഡി മനോജ്, ടി വി വിജേഷ്, മുഹമ്മദ് കബീര്‍,എം എച്ച് നാസര്‍, വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് ടാങ്ക് വെള്ളം എത്തിച്ചാണ് തീ കെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.