ഏറ്റുമാനൂര്‍: ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി സംഘപരിവാര്‍ സംഘടനകള്‍ ഏറ്റുമാനൂരില്‍ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രതിഷേധയോഗം ക്ഷേത്ര സംരക്ഷണസമിതി വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. നാരായണന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാനസമിതി അംഗം വി.ജി. ഗോപകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഗണേഷ് ഏറ്റുമാനൂര്‍, അനീഷ് വി. നാഥ് എന്നിവര്‍ പ്രസംഗിച്ചു. വിഎച്ച്പി ജില്ലാസെക്രട്ടറി കെ.ആര് .ഉണ്ണികൃഷ്ണന്, ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍സെക്രട്ടറി പി.പി. വിജയകുമാര്‍, ബിജെപി മുനിസിപ്പല്‍ സമിതി പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണന്‍നായര്‍, റെജി പൊടിപാറ, പി.സുധാകരന്, വിഷ്ണുപ്രസാദ്, രാഹുല്‍, പുഷ്പലത, ഉഷാസുരേഷ്, അജിശ്രീ മുരളി, രമാരാജു, റജിന്രാജ്, അനീഷ് മോഹന്‍, സാജന് ലൂക്കോസ്, രാജീവ് പേരൂര്‍, സുരേഷ് നായര്‍, ആര് .ഗണേഷ്, കെ.ജി. മുരളീധരന്, സോമന് ചക്കുങ്കല്‍ എന്നിവര്‍ പ്രകടനം നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: