മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Thursday 13 October 2016 10:14 pm IST

കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ 18 പെണ്‍കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവം ഗൗരവകരമാണെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. എറണാകുളം ജില്ലാകളക്ടറും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസറും ഒരു മാസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ ചില്‍ഡ്രന്‍സ് ഹോം കെയര്‍ടേക്കര്‍ നേരില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.