റോം: ഇറ്റാലിയന്‍ നാടകകൃത്തും അഭിനേതാവുമായ ഡാരിയോ ഫോ(90) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പന്ത്രണ്ട് ദിവസമായി ആശുപത്രിയിലായിരുന്നു.
1997ല്‍ സാഹിത്യത്തിനുളള നൊബേല്‍ പുരസ്കാരം നേടി. ഹാസ്യത്തിനും വിമര്‍ശനത്തിനും ഏറെ പേര് കേട്ട കലാകാരനായിരുന്നു. തന്റെ നാടകങ്ങളിലൂടെ അദ്ദേഹം വംശീയതയെയും അഴിമതിയെയും കൊലപാതകത്തെയും യുദ്ധത്തെയും ശക്തമായി വിമര്‍ശിച്ചു.
മുപ്പത് ഭാഷകളിലേക്ക് ഫോയുടെ നാടകങ്ങള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ലോകമെമ്പാടും അവ അരങ്ങേറിയിട്ടുമുണ്ട്. ഒരു അരാജകവാദിയുടെ അപകടമരണം എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളെയാണ് ഫോയുടെ മരണത്തിലൂടെ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: