കൊച്ചി: ബോബ് ഡിലന്റെ നൊബേല്‍ സമ്മാന നേട്ടം സംഗീത ലോകത്തിനും സംഗീത പ്രവര്‍ത്തകര്‍ക്കുമുള്ള വന്‍ പ്രചോദനമാണെന്ന് സംഗീതജ്ഞനും കീ ബോര്‍ഡ് വിദഗദ്ധനുമായ സ്റ്റീഫന്‍ ദേവസ്സി അഭിപ്രായപ്പെട്ടു. അദ്ദേഹം ഗായകനും ഗാന രചനയിതാവും കവിയും കലാ രംഗത്തെ പ്രതിഭയുമാണ്. സംഗീതജ്ഞനായി ഏറെ അറിയപ്പെടുന്നയാളിന് നൊബേല്‍ സമ്മാനം സംഗീതംകൊണ്ട് ആഘോഷിക്കേണ്ടതാണ്.
ബോബ് ഡിലന് ഇതിഹാസമാണ്. അദ്ദേഹം പ്രമുഖ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തു. പാടി, എഴുതി. അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും പാട്ടിന്റെ പരപ്പും വിവരിക്കാനാവാത്തതാണ്. ജീവിതത്തോട് ഇത്രമാത്രം ചേര്‍ന്നു നില്ക്കുന്ന, സാഹിത്യവും സംഗീതവും ചേര്‍ന്നുള്ള അവസ്ഥ പറഞ്ഞു ഫലിപ്പിക്കാവുന്നതല്ല. ഞാന്‍ ഏറ്റവും ആഹ്ലാദിക്കുന്നു. ലോകം ആഹ്ലാദിക്കട്ടെ, ഈ നേട്ടം ആഘോഷമാക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: