കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Thursday 13 October 2016 11:09 pm IST

ന്യൂദല്‍ഹി: മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള്‍ തലശേരി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് കേസ്സെടുത്തത്. പോലീസ് മര്‍ദ്ദിച്ചതായാണ് ആരോപണം. ഈ മാസം ഒന്‍പതിനാണ് തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരനായ 40 വയസ്സുള്ള കാളിമുത്തുവിനെ തലശ്ശേരി സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളിമുത്തുവിന്റെ വിശദമായ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ചിത്രീകരിച്ച സിഡി എന്നിവയടക്കമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡിജിപിയോടാവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തമായ കാരണങ്ങളൊന്നും കൂടാതെയാണ് കാളിമുത്തുവിനെ പോലീസ് കസ്റ്റഡില്‍വെച്ചതെന്നും നിഷ്ഠൂരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെും കമ്മീഷന്‍ നിരീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.