വരൂ, ശൂന്യാകാശ രാജ്യത്തെ പൗരനാകാം

Friday 14 October 2016 2:46 am IST

ആദ്യ ബഹിരാകാശ രാജ്യത്തെ അംഗമാകാം നിങ്ങള്‍ക്കും. റഷ്യന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഇഗോര്‍ അഷൂര്‍ബെയ്‌ലിയുടെ നേതൃത്വത്തിലാണ് ബഹിരാകാശത്ത് അസ്ഗാര്‍ദിയ എന്ന രാജ്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഭൂമിയില്‍ നിന്നുള്ളവരെ ബഹിരാകാശത്ത് എത്തിച്ച്, അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം പോലെ അവിടെ ഒരു രാജ്യം കെട്ടിപ്പടുക്കുകയൊന്നുമല്ല. അസ്ഗാര്‍ദിയയുടെ വെബ്‌സൈറ്റില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കുക, അതോടെ നിങ്ങള്‍ ആ രാജ്യത്തെ പൗരനാകും. ഭൂമിയിലെ ഏതുകോണിലുള്ള രാജ്യത്തെ പൗരനും ബഹിരാകാശ രാജ്യത്തെയും പൗരനാകാം. ബുധനാഴ്ച തുടങ്ങിയ വെബ് സൈറ്റില്‍ ഇതുവരെ 25,145 പേര്‍ പൗരത്വം എടുത്തുകഴിഞ്ഞു. ഭൂമിക്ക് ഒരു സംരക്ഷണ കവചമൊരുക്കുക മാത്രമാണ്‌ലക്ഷ്യമിടുന്നതെന്ന് അഷൂര്‍ബെയ്‌ലി പറയുന്നു. രാജ്യങ്ങളുടെ നിയമങ്ങള്‍ ഒന്നും ബാധകമല്ലാത്ത ഒരു സ്വതന്ത്ര വേദി രൂപീകരിക്കുകയാണ് ലക്ഷ്യം. അസ്ഗാര്‍ദിയയിലെ അംഗങ്ങള്‍ ഭൂമിയില്‍ തന്നെയാകും. ഇവിടെ ഏതെങ്കിലും ഒരു രാജ്യത്തെ പൗരന്‍. ഒപ്പം അസ്ഗാര്‍ദിയയുടെ പൗരനുമായിരിക്കും. അസ്ഗാര്‍ദിയ അടുത്ത വര്‍ഷം ഒരു ഉപഗ്രഹം വിക്ഷേപിക്കും. പതുക്കെ ഒരു ബഹിരാകാശ സ്‌റ്റേഷന്‍ പണിയുക തന്നെയാണ് അന്തിമലക്ഷ്യം. സ്വന്തം നിയമങ്ങളും ചട്ടങ്ങളും ഉള്ള പൗരന്മാര്‍ക്ക് ജോലി ചെയ്ത് ജീവിക്കാന്‍ കഴിയുന്ന സ്‌റ്റേഷന്‍. കാനഡ, റഷ്യ, അമേരിക്ക, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഇതിനു പിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.