688 മീറ്റര്‍ നീളത്തില്‍ എസ്‌കലേറ്റര്‍!

Friday 14 October 2016 3:27 am IST

ബീജിങ്: ലോകത്ത് ഏറ്റവും നീളമുള്ള യന്ത്ര ഗോവണി (എസ്‌കലേറ്റര്‍) ചൈനയില്‍. 688 മീറ്റര്‍ നീളമുള്ള (2,260 അടി) ഗോവണി പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തുറന്നു. ഹൂബി പ്രവിശ്യയില്‍, എന്‍ഷി ഗ്രാന്‍ഡ് കാന്യോണില്‍, മലമുകളില്‍ നിന്ന് ആരംഭിച്ച് അടിവാരത്തിലെത്തുന്ന തരത്തിലാണ് യന്ത്ര ഗോവണി നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 7,300 പേരെ കയറ്റാം. വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും. 18 മിനിട്ട്, കാഴ്ചകള്‍ കണ്ട് സഞ്ചരിക്കാമെന്നത് പ്രത്യേകതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.