കോപ്ടറുകള്ക്കു പുറമേ റഷ്യയില്‍ നിന്ന് വ്യോമപ്രതിരോധത്തിനുള്ള എസ് 400 മിസൈലുകള്‍ വാങ്ങുന്ന കാര്യവും ചര്‍ച്ച ചെയ്യും.
എസ് 400 ട്രയംഫ് റഷ്യയുടെ അത്യാധുനിക മിസൈലാണ്. അമേരിക്കയുടെ അത്യാധുനിക എഫ് 35 വിമാനങ്ങള്‍ പോലും വെടിവച്ചിടാന്‍ ഇവയ്ക്ക് കഴിയും. ഇത്തരം അഞ്ച് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനാണ് ചര്‍ച്ച.
48 എംഐ വി 5 ഹെലിക്കോപ്ടറുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. സൈനികരെയും ചരക്കും കടത്താനാണ് വ്യോമസേന ഇവ ഉപയോഗിക്കുന്നത്.
സൈനികരെ കടത്താന്‍ കവചിത വാഹനങ്ങള്‍ ( ബിഎംപി)വാങ്ങാനും ഭാരതം പദ്ധതിയിടുന്നു. ഇവ ആക്രമണങ്ങള്‍ക്കും ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: