പെരുവയല്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കട തീവെച്ച് നശിപ്പിച്ചു. ആര്‍എസ്എസ് മുണ്ടക്കല്‍ ശാഖാകാര്യവാഹ് ആണോറപുറായില് മനുചന്ദ്രന്റെ ചെമ്പകശ്ശേരി താഴത്തെ സ്റ്റേഷനറി കടയാണ് തീവെച്ച് നശിപ്പിച്ചത്. കടയുടെ ഷട്ടര്‍ പൊളിഞ്ഞനിലയിലാണ്.
ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് തീ കത്തുന്നതായികണ്ടത്. മനുവിന്റെ സ്റ്റേഷനറി കടയായ ജിത്തു സ്റ്റോര്‍സിലെ രണ്ടു മുറിയില്‍ ഒന്നാണ് കത്തി നശിച്ചത്. ഫ്രിഡ്ജ് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, മണ്ഡലം പ്രസിഡന്റ് വത്സരാജ്, കെ.ടി. വിബിന്, പുഷ്പാകരന്‍, ആര്‍എസ്എസ് ജില്ല സഹകാര്യവാഹ് പി. ഹരി, കല്ലട ബിജു, സി. രാജീവ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: