ജയരാജനെതിരായ സംഘടനാ നടപടി പിന്നീടെന്ന് കോടിയേരി

Friday 14 October 2016 2:27 pm IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ തെറ്റ് സമ്മതിച്ചുവെന്നും അദ്ദേഹത്തിനെതിരെയുള്ള പാര്‍ട്ടി നടപടി സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ് ഉയര്‍ത്താനാണ് ജയരാജന്റെ രാജിയെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിന് കഴിയാതിരുന്ന നിലപാടാണ് ഇടതുമുന്നണി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്റെ രാജി നിര്‍ദേശമുണ്ടായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി. കേന്ദ്രകമ്മറ്റി അംഗമായ ഇ പി ജയരാജന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവുണ്ടായി. ഒരുപാട് പേരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തികളുടെ ഫലമായാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവര്‍ക്കിടയില്‍ ഇ പി ജയരാജന്റെ പ്രവര്‍ത്തിയോട് എതിര്‍പ്പുണ്ടായി. അത് മുഖവിലയ്‍ക്കെടുത്താണ് ഇ പി ജയരാജന്റെ രാജിയെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.