കൊട്ടാരക്കര: അര്‍ധരാത്രിയിലുണ്ടായ കല്ലേറില്‍ കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രി രണ്ടിനോടെ എംസി റോഡില്‍ സദാനന്ദപുരത്താണ് സംഭവം. ഗുരുവായൂര്വഴി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന തിരുവനന്തപുരം ഡിപ്പോയിലെ ബസിനു നേരെ ആയിരുന്നു കല്ലേറ്. മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച ബസ് കൊട്ടാരക്കര ഡിപ്പോയിലേക്കു മാറ്റി. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: