കൊല്ലം: ഭാരതത്തില്‍ ജീവിച്ചുകൊണ്ട് മനസുകൊണ്ട് പാക്കിസ്ഥാനെ സ്തുതിക്കുന്ന ദേശവിരുദ്ധരെ കരുതിയിരിക്കണമെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എംഎസ്. ശ്യാംകുമാര്‍. പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചൈനയും പാകിസ്ഥാനും ചേര്‍ന്ന് നടത്തുന്ന അക്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്കാന് ഭാരതം തയാറാണെന്നും കനയ്യകുമാരന്മാരെ പൊക്കിനടക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ പാപ്പരത്വം കാണുമ്പോള്‍ അവരുടെ തകര്‍ച്ചയാണ് ദര്‍ശിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി എസ്.വാരിജാക്ഷന്‍ പറഞ്ഞു. ആര്.വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.മുരളീധരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: