പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ബിടെക്, എംസിഎ ബിരുദധാരികളും
കണ്ണൂര്‍: പരിശീലനം പൂര്‍ത്തിയാക്കിയ 283 പോലീസുകാരുടെ പാസ്സിങ്ങ് ഔട്ട് പരേഡ് നാളെ രാവിലെ 7.30 ന് മാങ്ങാട്ടുപറമ്പില്‍ നടക്കും. 2015 ഡിസംബര്‍ മാസം പരിശീലനം ആരംഭിച്ച കെഎപി നാലാം ബറ്റാലിയനില്‍ 223 പോലീസുകാരും മലബാര്‍ സ്പെഷ്യല്‍ പോലീസിലെ 60 പോലീസുകാരും ഉള്‍പ്പെടെ ആകെ 283 പോലീസുകാരാണ് പാസ്സിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. പരിശീലനം പൂര്ത്തിക്കിയവരില് നാലു പേര് എംബിഎക്കാരും 26 പേര് ബിരുദാനന്തര ബിരുദധാരികളും എട്ട് ബിഎഡുകാരും അഞ്ച് ബിടെക് ധാരികളും 107 ബിരുദധാരികളും ഒരു ടിടിസിക്കാരനും 53 ടെക്നിക്കല്‍ യോഗ്യതയുള്ളവരും 83 പേര് പ്ലസ് ടു, എസ്എസ്എല്സിക്കാരുമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പാസ്സിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പോലീസ് നിഥിന് അഗര്‍വാള്‍, കെഎപി നാലാം ബറ്റാലിയന് കമാണ്ടന്റ് കെ.പി.ഫിലിപ്പ്, എംഎസ്പി കമാണ്ടന്റ് പി.എ.വല്സന് എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: