ഭോപ്പാൽ: മധ്യപ്രദേശിലെ രത് ലാം ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 യാത്രക്കാർ കൊല്ലപ്പെട്ടു. അപകടത്തിൽ 10ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30 ന് നാംലിയിലെ ബാരാ പത്താറിലായിരുന്നു അപകടം.
രാംത് ലാമില്‍നിന്ന് മാന്ഡസോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. താഴ് വരയിലെ കുളത്തിലാണ് ബസ് പതിച്ചത്. ഉടൻ തന്നെ സമീപപ്രദേശത്തെ ജനങ്ങളും ട്രാഫിക് പോലീസും രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: