അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. മണ്ഡലം പ്രസിഡന്റ് സ്ഥാനം എം.ടി. മധു രാജിവെച്ചു. പഞ്ചായത്തംഗം പി.പി. നിജി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനത്തു നിന്നും രാജിവെച്ചു.
വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചത് പി.പി. നിജിയെ ആയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ഡിസിസി നേതൃത്വം ഇതിനു വിരുദ്ധമായി വി. ശശികാന്തനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും മധുരാജി വെച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്തും ഡിസിസി നേതൃത്വം മണ്ഡലം കമ്മിറ്റിയെ പരിഗണിക്കാതെയാണ് നിലപാട് സ്വീകരിച്ചതെന്ന് മധു കുറ്റപ്പെടുത്തി.
പ്രദേശിക നേതാക്കളെയും പ്രവര്‍ത്തകരേയും നോക്കുകുത്തികളാക്കുന്ന രീതിയാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുന്നതെന്നും മധു പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍ പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്ന് ഇദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: