ആലപ്പുഴ: ജില്ലയില്‍ വ്യക്തിഗത കക്കൂസുകള്‍ ഇല്ലെന്ന് കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്മ്മിച്ചുനല്കി ജില്ല സമ്പൂര്‍ണ്ണ പരസ്യ വിസര്‍ജ്ജന രഹിത ജില്ലയായി മാറുന്നതിന്റെ പ്രഖ്യാപനം മന്ത്രി ജി. സുധാകരന് ഇന്ന് നിര്‍വഹിക്കും. രാവിലെ 9.30ന് കളക്ട്രേറ്റ് അങ്കണത്തില്‍ കൂടുന്ന പ്രഖ്യാപന സമ്മേളനത്തില്‍ മന്ത്രി പി. തിലോത്തമന് അദ്ധ്യക്ഷത വഹിക്കും. സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) പദ്ധതിയുടെ ഭാഗമായി ഈ നവംബര്‍ ഒന്നിന് കേരളം സമ്പൂര്‍ണ്ണ പരസ്യ വിസര്‍ജ്ജന രഹിത സംസ്ഥാനമായി മാറുകയാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നും തുക വകയിരുത്തിയും ദുര്‍ഘട പ്രദേശങ്ങളില്‍ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ അധിക സഹായം നല്‍കിയും 14,985 കക്കൂസുകളാണ് ജില്ലയില്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: